
താരങ്ങളോട് എന്നും ഒരു തരത്തില്‍ ദൈവികത്തിനുമപ്പുറമായ ആരാധന സൂക്ഷിക്കുക്കായും പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് തമിഴ് ജനത. അതിനു തെളിവാണ് ഇവർക്കായി അമ്പലങ്ങൾ പണിയുന്നത്. ഇപ്പോൾ തമിഴകത്തെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. കീർത്തിക്കും വലിയൊരു ആരാധകനിര ഉണ്ടെന്ന് വെളിവാക്കുന്നതാണ് സേലത്തെ ഈ സംഭവം.
സേലം ഓമല്ലറൂർ റോഡിലുള്ള എവിആർ സ്വർണ മഹൽ ജ്വല്ലറി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരം. കീർത്തിയെ കാണാൻ വൻ ജനാവലി തന്നെ അവിടെ എത്തിയിരുന്നു. പോലീസിന് നിയന്ത്രിക്കാൻ പറ്റാത്തവിധം ജനങ്ങളായിരുന്നു ജ്വല്ലറി മുൻപായി തടിച്ചുകൂടിയത്. തുടക്കത്തിൽ വടം വലിച്ചുകെട്ടി ജനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഉന്തുംതള്ളും കാരണം ശ്രമം വിഫലമായി. ജനങ്ങളുടെ തള്ളിക്കയറ്റത്തിൽ ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടു. ഇതോടെ പോലീസിന് ലാത്തി വീശുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല.
ലാത്തിവീശയെങ്കിലും ആളുകളെ ഒഴിപ്പിക്കാൻ പോലീസ് പ്രയാസപ്പെട്ടു. കീർത്തിക്കൊപ്പം ഫോട്ടോ എടുക്കാനുമായി ആളുകൾ തിരക്കുകൂട്ടുകയായിരുന്നു. ലാത്തിവീശലൊന്നും ആരാധകര്‍ക്കൊരു പ്രശ്നമായിരുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആകില്ലെന്നായപ്പോൾ പോലീസ് എത്തി കീർത്തിയോട് വേഗത്തില്‍ മടങ്ങമോ എന്ന് അന്വേഷിക്കുകയായിരുന്നു. നടിയെ ഇത്തരം പെട്ടന്ന് പറഞ്ഞു വിട്ടാണ് പരിസരമൊന്ന് പോലീസ് ശാന്തമാക്കിത്.
Post Your Comments