തമിഴ്നാട് രാഷ്ട്രീയത്തില്‍ എഐഡിഎംകെ പാര്‍ട്ടി ശശികല പക്ഷം വീണ്ടും ശക്തമായ തിരിച്ചടികള്‍ നേരിടുന്ന സാഹചര്യമാണുള്ളത്. എഐഡിഎംകെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സ്വന്തമാക്കാന്‍ ശശികല പക്ഷവും ഒപിയെസ് പക്ഷവും കമ്മീഷനെ കണ്ടിരുന്നു. എന്നാല്‍ രണ്ടു പക്ഷവും ആവശ്യമായി എത്തിയതോടെ ചിഹ്നം കമ്മീഷന് മരവിപ്പിച്ചു. ശശികല പക്ഷത്തിനു രണ്ടില ചിഹ്നം ലഭിക്കാന്‍ തിര.കമ്മീഷന് കൈക്കൂലി നൽകാൻ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നത്.
ആഡംബര ജീവിതം നയിക്കുന്ന സുകേഷും ഭാര്യയും മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുകേഷിന്റെ ജീവിതപങ്കാളി മലയാളി നടി ലീന മരിയ പോളാണ്. ഇരുവരും ഇതിന് മുമ്പും നിരവധി വഞ്ചനാകേസുകളിൽ പ്രതികളാണ്.
ചെന്നൈയിൽ 19 കോടി രൂപയുടെ തട്ടിപ്പുകേസിൽ 2013ല്‍ നടി ലീന മരിയ പോളിനൊപ്പം അറസ്റ്റിലായ അതേ ചന്ദ്രശേഖര്‍ തന്നെയാണ് ഇന്നും അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖേര്‍. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിൽ കബളിപ്പിച്ച കേസില്‍ 2013ൽ ലീനയെയും സുകേഷിനെയും അറസ്റ്റ് ചെയ്തിരുന്നു. മലയാളത്തിൽ റെഡ് ചില്ലീസ്, ബോളിവുഡിൽ മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലീന വിവിധ പരസ്യങ്ങളിലെ മോഡല്‍ കൂടിയാണ്.
ഇവാരുടെ ജീവിത്തത്തില്‍ ചില ട്വിസ്റ്റുകളുണ്ട്. 2011ല്‍ തന്നെ ചീറ്റ് ചെയ്തുവെന്ന് ആരോപിച്ചു ലീന ആദ്യം പരാതി നല്കി. അതിനെ തുടര്‍ന്ന് സുകേഷ് അറസ്റ്റിലായിരുന്നു. സിനിമയില്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നായിരുന്നു ലീനയുടെ പരാതി. എന്നാല്‍ ക്രമേണ സൗഹൃദത്തിലായ ഇവരും തട്ടിപ്പുകളില്‍ പങ്കാളിയായി ജീവിച്ചു തുടങ്ങി. ആഡംബര ജീവിതം നയിക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം.
5000 മുതല്‍ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെ പറ്റിച്ച കേസില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം (ഇക്കണോമിക് ഒഫൻസസ് വിങ്) മുംബൈയിൽ വച്ച് ഇവരെ പിടികൂടിയപ്പോള്‍ 1.17 കോടി വിലവരുന്ന 117 ഇംപോര്‍ട്ടഡ് വാച്ചുകള്‍, ഔഡി, ബെന്‍സ്, ബെന്റ്ലി, മസാറിറ്റി, സഫാരി, നിസ്സാന്‍ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. ലീനയെ വിവാഹം കഴിച്ചിരുന്നതായി സുകേഷ് അന്ന് പൊലീസിനോട് പറഞ്ഞിരുന്നു.
മറ്റൊരു കേസില്‍ ഡൽഹി ഫാം ഹൗസിൽ നിന്ന് ലീനയെ അറസ്റ്റു ചെയ്തപ്പോൾ, സുകേഷ് വെട്ടിച്ചു മുങ്ങിയിരുന്നു. പിന്നീട് കൊൽക്കത്തയിൽ നിന്ന് ഇയാളെ പിടികൂടി. ഉന്നതമായ രാഷ്ട്രീയസ്വാധീനമുല്ല ഇയാള്‍ അയാൾ കേസിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പു കമീഷനിൽ ഉള്ളവരെ പാട്ടിലാക്കി രണ്ടില ചിഹ്നം സ്വന്തമാക്കാൻ ഇടനിലക്കാരനായി എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി. ദിനകരൻ നിയോഗിച്ചതായി പറയുന്ന ഇടനിലക്കാരനും ഈ സുകേഷ് ചന്ദ്രശേഖരൻ തന്നെ.
ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടുേമ്പാൾ സുകേഷ് കൈയിൽ ധരിച്ചിരുന്ന ബ്രേസ്ലെറ്റിനു മാത്രം ആറരക്കോടി വില വരുമെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ കണ്ടെത്തിയ പലതരം ഷൂസുകൾക്ക് വിലയിട്ടത് ഏഴു ലക്ഷം. കണ്ടെടുത്തത് 1.3 കോടി രൂപയുടെ കറൻസി നോട്ടുകൾ. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഈ 27കാരനില്‍ നിന്ന് ഒരു ബി എം ഡബ്ല്യു കാറും ഒരു മെര്‍സിഡസ് കാറും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments