പ്രശസ്ത തമിഴ് സംവിധായകന് മണിരത്നത്തിന്റെ മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി സിനിമാ പ്രവര്ത്തകന്. മണിരത്നം സിനിമകളിൽ ലൈറ്റ്മാനായി ജോലി ചെയ്തിരുന്ന മണിമാരനാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
2006 ൽ ഗുരു സിനിമയുടെ ഷൂട്ടിനിടെ ഇൻഫക്ഷൻ ഉണ്ടായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മണിമാരന്‍. എന്നാൽ ആ സമയത്ത് സിനിമയുടെ അണിയറപ്രവർത്തകരോ ലൈറ്റ്മെൻ അസോസിയേഷനോ മണിമാരനെ സഹായിച്ചിരുന്നില്ല. പിന്നീട് കോടതിയിൽ കേസ് കൊടുക്കുകയും മണിമാരന്‍ അനുകൂലമായി കേസ് വിധിക്കുകയും ചെയ്തു. എന്നാൽ മണിക്ക് ലഭിക്കേണ്ട രണ്ട് ലക്ഷം രൂപ നൽകണമെങ്കിൽ ഇരുപതിനായിരം രൂപ കൈക്കൂലി നൽകണമെന്നു ലൈറ്റ്മെൻ അസോസിഷന് സെക്രട്ടറി മണിമാരനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്തുവർഷമായി കുടുംബം കടുത്ത ദാരിദ്യത്തിലാണെന്നും ഈ പൈസ ലഭിച്ചില്ലെങ്കില്‍ കുടുംബം തകരുമെന്നു വ്യക്തമാക്കിയ മണിമാരന്‍ ഇനിയും ആ പൈസ ലഭിച്ചില്ലെങ്കിൽ മണിരത്നത്തിന്റെ വീട്ടിന് മുന്നിൽ കിടന്ന് ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു.
Post Your Comments