ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം ദേശീയ പുരസ്‌കാരം നേടിയ സുരഭിയാണ്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ സുരഭി അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒരു സംവിധായകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സംഭവമിങ്ങനെ…
ഒരു ചിത്രവുമായി ബന്ധപ്പെട്ടു സംവിധായകനോട് സംസാരിക്കുന്ന സമയത്ത് അദ്ദേഹം വാട്‌സാപ്പില്‍ വന്ന ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ചുകൊണ്ട് തന്നോട് ചോദിച്ചു. സുരഭി ഇതുപോലെയാക്കെ ആകേണ്ടേയെന്ന്, അല്‍പ്പവസ്ത്രധാരണിയായ ഒരു സ്ത്രീയുടെ അത്യാവശ്യം മോശമായ ചിത്രമായിരുന്നു. അയാള്‍ എന്ത് ഉദ്ദേശത്തിലാണ് അതു കാണിച്ചത് എന്ന് എനിക്കു മനസിലായില്ല.
ഒരു പക്ഷേ തമാശയായിരിക്കാം. പക്ഷേ തനിക്കതു തീരെ രസിച്ചില്ല. എന്തെങ്കിലും നീരസം ആരോടെങ്കിലും തോന്നിയാല്‍ ഉടന്‍ മറുപടി കൊടുക്കുന്നയാളാണു താന്‍. അതുകൊണ്ട്തന്നെ ചിത്രം കാണിച്ച സംവിധായകനോടു നിങ്ങളുടെ മകള്‍ക്കു 18 വയസു കഴിഞ്ഞില്ലേ. അവള്‍ക്കു നല്ല ആരോഗ്യമുണ്ട്. അവള്‍ ഈ കുപ്പായമിട്ടാല്‍ എന്നേക്കാള്‍ ഭംഗിയുണ്ടാകും. അതുകാണുമ്പോള്‍ നിങ്ങള്‍ക്കു കൂടുതല്‍ സന്തോഷമാകുമെന്ന് മറുപടി കൊടുത്തു.
ഈ മറുപടി കേട്ട് അയാള്‍ ഐസായിപ്പോയെന്നും പെട്ടന്നു സ്ഥലവിട്ടുവെന്നും ചിരിച്ചു കൊണ്ട് സുരഭി പങ്കുവയ്ക്കുന്നു. പിന്നീട് ഇതേ കുറിച്ചു സംസാരം ഒന്നും ഉണ്ടായില്ല എന്നും സുരഭി പറയുന്നു.
Post Your Comments