ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവ് ഇപ്പോള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയാണ്. രാഷ്ടീയമായും മനുഷത്വത്തോടെയുമുള്ള ചര്‍ച്ചകള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ പുതിയ സിനിമയുടെ പ്രോമോഷനുമയി ബന്ധപെട്ട് നടത്തിയ പരിപാടിക്കിടയില്‍ നടന്‍ സുശാന്ത് സിങ്ങും ഒരു മാധ്യമപ്രവര്‍ത്തകയുമായി ശക്തമായ വാഗ്വാദം ഈ വിഷയത്തില്‍ ഉണ്ടായി.
സിനിമ പ്രവര്‍ത്തകര്‍ക്ക് കുല്‍ഭൂഷണ്‍ യാദവ് പ്രശ്‌നത്തില്‍ എന്താണ് പറയാനുള്ളത് എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ ഇത് സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയായതിനാല്‍ ഈ അവസരത്തില്‍ സിനിമയെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ പോരെ എന്ന് സംവിധായകന്‍ ചോദിച്ചു. ഇതില്‍ തൃപ്തികരമാകാത്ത മാധ്യമ പ്രവര്‍ത്തക സിനിമാക്കാര്‍ക്ക് രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താല്‍പര്യമില്ലേയെന്നു മറു ചോദ്യം ഉന്നയിച്ചു.
തനിക്ക് ഈ വിഷയത്തെക്കുറിച്ച് തല്‍ക്കാലം ഒന്നും പറയാനില്ല എന്നും കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയ ശേഷം അഭിപ്രായം പറയാമെന്നും നടന്‍ സുശാന്ത് പറഞ്ഞപ്പോള്‍ വ്യക്തിപരമായ ചോദ്യമല്ല ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള കാര്യമാണ് ചോദിച്ചതെന്നും പത്രപ്രവര്‍ത്തക മറുപടി നല്‍കി. പിന്നീട് ഇരുവരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ ശക്തമാകുകയായിരുന്നു
ദിനേഷ് വിജയന്‍ സംവിധാനം ചെയ്യുന്ന രാബ്തയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സുശാന്ത് സിംഗും മാധ്യമപ്രവര്‍ത്തകയും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായത്.
Post Your Comments