തെന്നിന്ത്യന്‍ താര സുന്ദരിയായി തിളങ്ങുകയും മലയാളിമനസ്സില്‍ ഗ്രാമീണ സുന്ദരമായ വേഷങ്ങളിലൂടെ പ്രിയങ്കരിയായി മാറുകയും ചെയ്ത സൗന്ദര്യ ഓര്‍മ്മയായിട്ട് വ്യാഴവട്ടം പിന്നിട്ടു. 14 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിനിടെ 107 സിനിമകളില്‍ അഭിനയിച്ച സൗന്ദര്യ മലയാളത്തില്‍ ആകെ രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് വേഷമിട്ടത്. 2002ല്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് മലയാളത്തിലേയ്ക്ക് എത്തിച്ച സൗന്ദര്യ പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു.
1972ല്‍ കര്‍ണ്ണാടകയിലെ കോലാറിലാണ് സൗന്ദര്യ ജനിച്ചത്. 1992ല്‍ ഗാന്ധര്‍വ്വ എന്ന തെലുങ്ക് സിനിമയിലൂടെ തന്‍റെ അഭിനയ ജീവിതം ആരംഭിച്ച സൗന്ദര്യ തമിഴ് കന്നട സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും തന്‍റെതായ സ്ഥാനം നേടിയ നടി മികച്ച അഭിനേത്രിയെന്ന പേരു സ്വന്തമാക്കി. അഭിനയത്തിനു പുറമേ നിര്‍മ്മാതാവ് എന്ന നിലയിലും തിളങ്ങുക്കയും ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ദ്വീപ എന്ന ചിത്രം നിര്‍മ്മിച്ച് 2002ല്‍ മികച്ച ഫീച്ചര്‍ ഫിലിമിനുളള ദേശീയ അവാര്‍ഡു അവര്‍ നേടി. മികച്ച നടിക്കുള്ള കര്‍ണ്ണാടക സ്‌റ്റേറ്റ് അവാര്‍ഡ് രണ്ടു തവണ നേടി. മികച്ച നടിക്കുള്ള സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡ്, നന്ദി അവാര്‍ഡ് തുടങ്ങിയവ ഒന്നിലേറെ തവണയും സൗന്ദര്യയെ തേടിയെത്തി.
2003 ഏപ്രില്‍ 27ന് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജിഎസ് രഘുവുമായി വിവാഹിതയായ സൗന്ദര്യ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഏപ്രില്‍ 27ന് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കാനിരിക്കെ ബിജെപി, തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണം നടത്താന്‍ കരിംനഗറിലേയ്ക്ക് പോകവേ 2004 ഏപ്രില്‍ 17ന് ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗന്ദര്യയെ സിനിമാ പ്രേമികള്‍ക്ക് നഷ്ടമായി. കൊല്ലപ്പെടുമ്പോള്‍ സൗന്ദര്യ ഗര്‍ഭിണിയായിരുന്നു. ഗാന്ധികൃഷി വിജയന്‍ കേന്ദ്ര യൂണിവേഴ്‌സിറ്റി വളപ്പില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു.
മലയാളത്തിന്‍റെ വാനമ്പാടി ചിത്ര തന്‍റെ ശബ്ദം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് സൗന്ദര്യയ്ക്ക്ആണെന്നു ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തെലുങ്കിലും തമിഴിലുമുള്‍പ്പെടെ സൗന്ദര്യയ്ക്കായി നിരവധി ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.
Post Your Comments