മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ സിനിമാ ജീവിതത്തിലെ ആദ്യ ഘട്ടത്തിലെ ഏറെ ശ്രദ്ധേയമായ വേഷമായിരുന്നു സാജന്‍ ജോസഫ് ആലുക്ക ഐഎഎസ് കാരന്റെത്. ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തിലാണ് പ്രതിബന്ധങ്ങളെ മറികടന്ന് ഐഎഎസ് നേടുകയും കളക്റ്ററാകുകയും ചെയ്ത ഈ കഥാപാത്രം. കുഞ്ചാക്കോ ബോബന്‍ വീണ്ടും സാജന്‍ ജോസഫ് എന്ന കളക്റ്ററായി എത്തുകയാണ്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്സില്‍ എന്ന പുതിയ ചിത്രത്തിലാണ് ഈ പുനരവതരണം. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളേറെയും ഇത്തരത്തില്‍ ചില സിനിമകളില്‍ നിന്ന് എടുത്തിട്ടുള്ളവയാണെന്നാണ് സൂചന.
നൈല ഉഷ, നെടുമുടി വേണു, സിദ്ദിഖ്, ജോയ് മാത്യു, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോഴിക്കോട് കളക്റ്റര്‍ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണ മോനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.
ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും അനില്‍ രാധാകൃഷ്ണ മേനോനും ആദ്യം ഒന്നിച്ചത്.
Post Your Comments