BollywoodCinemaNEWS

‘മോഹന്‍ലാലിനും അജയ്‌ദേവ്ഗണിനുമൊപ്പം ഞാനും’, വിശേഷങ്ങള്‍ പങ്കുവെച്ച് വിവേക് ഒബ്റോയ്

അച്ഛന്റെ ശുപാര്‍ശയില്‍ ബോളിവുഡ് സിനിമാലോകത്ത് എത്തിപ്പെടരുതെന്ന വാശി തനിക്ക് ഉണ്ടായിരുന്നുവെന്ന് വിവേക് ഒബ്റോയ്. വിവേകിന്റെ അച്ഛന്‍ സുരേഷ് ഒബ്റോയ്ക്ക് തന്‍റെ മകനെ ബോളിവുഡിന്റെ കിംഗ്‌ ഹീറോ ആക്കണമെന്നായിരുന്നു ആഗ്രഹം എന്നാല്‍ അച്ഛന്റെ നിലപാടില്‍ നിന്നും വിപരീത വഴിയാണ് താരം സ്വീകരിച്ചത്.

സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നു. ‘ഒരു നടന്റെ മകന്‍ എന്ന ഔദാര്യം എനിക്ക് വേണ്ട. കഷ്ടപ്പെട്ട് എത്തിയാല്‍ മതി.’ കമ്പനിയുടെ ഓഡീഷന് വേണ്ടി രാം ഗോപാല്‍ വര്‍മ സാറിന്റെ ഓഫീസില്‍ പോയി. സുരേഷ് ഒബ്‌റോയിയുടെ മകനാണെന്ന് ആരോടും പറഞ്ഞില്ല. വിവേക് ആനന്ദെന്ന് കള്ളപ്പേര് പറഞ്ഞു. ചന്തു എന്ന അധോലോക കഥാപാത്രത്തിലേക്ക് അദ്ദേഹം എന്നെ പരിഗണിക്കാമെന്ന് പറഞ്ഞു.
വിവേക് ഒബ്റോയ് വ്യക്തമാക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് വിശേഷങ്ങള്‍ പങ്കുവെച്ചത്. മുംബൈയിലെ ഒരു തെരുവില്‍ കമ്പനിയുടെ പോസ്റ്റര്‍ ആദ്യമായി കണ്ടത് ഞാന്‍ മറക്കില്ല. മോഹന്‍ലാലിനും അജയ്‌ദേവ്ഗണിനുമൊപ്പം ഞാനും. സന്തോഷം അടക്കാനാകാതെ മണിക്കൂറുകളോളം ഞാന്‍ ആ പരിസരത്ത് ചെലവഴിച്ചു. വിവേക് വ്യക്തമാക്കി

shortlink

Post Your Comments


Back to top button