‘പത്തേമാരി’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടനാണ് ഷഹീന് സിദ്ധിക്ക്. നടന് സിദ്ധിക്കിന്റെ പുത്രനാണ് ഷഹീന്. ദേശീയ അവാര്‍ഡ് ജേതാവ് അനില്‍ രാധകൃഷ്ണ മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഷഹീന്. ഇതോടെ മലയാള ചലച്ചിത്ര രംഗത്ത് താരപുത്രന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ചിത്രത്തിന്റെ പേരില്‍ പുതുമ നിലനിര്‍ത്താറുള്ള അനില്‍ രാധാകൃഷ്ണ മേനോന് ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. ദിവാന്‍ജി മൂല ഗ്രാന്‍ഡ് പ്രിക്സ് എന്നാണ് അനില്‍ രാധാകൃഷ്ണ മേനോന് പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് നായകനായി അഭിനയിക്കുന്ന ചിത്രത്തിലെ നായിക നൈല ഉഷയാണ്. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments