BollywoodCinemaGeneralIndian CinemaMollywoodNEWS

പ്രതികാര മനോഭാവത്തോടെയാണ് ആ സംവിധായകന്‍ തന്നോട് പെരുമാറിയത്; രാധിക ആപ്‌തെ

ബോളിവുഡിലെ മുന്‍നിര അഭിനേത്രികളിലൊരാളായ രാധിക ആപ്‌തെ ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ്. രജനിചിത്രമായ കബാലിയിലൂടെ തമിഴ് സിനിമയില്‍ ചുവടുറപ്പിച്ച രാധിക ആപ്‌തെയ്ക്ക് തമിഴ് സിനിമ മേഖലയില്‍ നിന്നും അത്ര നല്ല അനുഭവങ്ങളല്ല ലഭിച്ചത്. സംവിധായകര്‍ പ്രതികാര മനോഭാവത്തോടെയാണ് പലപ്പോഴും തന്നോട് പെരുമാറിയിരുന്നതെന്നു രാധിക വെളിപ്പെടുത്തുന്നു. ലൊക്കേഷിനല്‍ തനിക്ക് വേണ്ട മികച്ച സൗകര്യങ്ങള്‍ പോലും അവര്‍ നല്‍കിയിരുന്നില്ലെന്നും രാധിക പറഞ്ഞു.

വെട്ടി ശെല്‍വന്‍ സിനിമയുടെ സംവിധായകനായ രുദ്രനെതിരെയാണ് രാധിക ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ചിത്രത്തില്‍ അഭിനയിക്കുന്ന ഹീറോയ്ക്ക് താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറമേ മികച്ച സൗകര്യങ്ങളും നല്‍കി. എന്നാല്‍ ഹീറോയിനായ തനിക്ക് സാധാരണ പോലെയുള്ള മുറിയാണ് ഏര്‍പ്പാടാക്കിയത്. സംവിധായകന്‍ മഞ്ജിത്ത് ഒഴികെ മറ്റെല്ലാവരും തന്നോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറിയിരുന്നതെന്നും രാധിക പറഞ്ഞു

ചിത്രത്തില്‍ അഭിനയിക്കുന്നതിന് 18 ലക്ഷം രൂപയാണ് പ്രതിഫലമായി രാധികയ്ക്ക് നല്‍കുന്നത്. എന്നാല്‍ 20 ലക്ഷം വേണമെന്ന് നായിക വാശി പിടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഈ വിഷയത്തെക്കുറിച്ച് സംവിധായകന്‍റെ പ്രതികരണം.

7000 രൂപ ദിവസ വാടകയുള്ള സ്റ്റാര്‍ ഹോട്ടലിലാണ് രാധികയ്ക്ക് താമസമൊരുക്കിയത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ വന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് താരം ഇത്തരത്തില്‍ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഇത് മോശമായ കാര്യമാണെന്നും സംവിധായകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button