CinemaGeneralIndian CinemaNEWS

തന്‍റെ പാട്ടു പാടിയതിന്‍റെ പേരില്‍ ആര്‍ക്കും നോട്ടീസ് അയക്കില്ല; കെ ജെ യേശുദാസ്

 

പാട്ടുകളുടെ അവകാശത്തെപ്പറ്റി വലിയ തര്‍ക്കമാണ് എസ്പി ബാലസുബ്രമണ്യത്തിനും ചിത്രയ്ക്കുമെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചതിലൂടെ ഉയര്‍ന്നു വന്നത്. തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ വേദികളില്‍ പാടുന്നതു വിലക്കിക്കൊണ്ടാണ് ഇളയരാജ ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിനു നോട്ടീസ് അയച്ചത്. ഈ വിഷയത്തില്‍ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് അതിന്‍റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് അഭിപ്രായപ്പെട്ടു.

വിവാദത്തില്‍ പങ്കുചേരാനില്ലെന്നും തന്റെ പാട്ടു പാടിയതിന്റെ പേരില്‍ ആര്‍ക്കും നോട്ടീസ് അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരിക്കാന്‍ യേശുദാസ് വിസമ്മതിച്ചു.

shortlink

Related Articles

Post Your Comments


Back to top button