തമിഴകത്തെ മുന്‍നിര അഭിനേത്രികളിലൊരാളായി മാറിയ സ്നേഹ മലയാളികള്‍ക്കും പ്രിയതാരമാണ്. നടന് പ്രസന്നയുമായുള്ള വിവാഹവും മകന്റെ ജനനവുമൊക്കെയായി തിരക്കിലായിരുന്ന സ്നേഹ സിനിമയില്‍ നിന്നുമുള്ള ഇടവേള അവസാനിപ്പിച്ച് വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. മലയാളത്തില്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയും ഒരു മകളുമുള്ള അമ്മ വേഷത്തിലാണ് സ്നേഹ അഭിനയിച്ചത്.
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അമ്മയായതുകൊണ്ട് ഫീലിംഗ്സുകള്‍ കൂടുതലാണെന്ന് സ്നേഹ പറയുന്നു. മുന്‍പ് ഓണ്‍സ്ക്രീനില്‍ അമ്മ വേഷം ചെയ്യുമ്പോള്‍ ഒന്നും അനുഭവപ്പെടാറില്ലായിരുന്നു. എന്നാല്‍ അമ്മയായതിനു ശേഷം അഭിനയിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശരിക്കും ഫീല്‍ ചെയ്യുമെന്ന് താരം പറയുന്നു. ഓണ്‍സ്ക്രീനിലെ മകള്‍ കരയുമ്പോള്‍ മകനെ ഓര്‍മ്മ വന്നിരുന്നുവെന്നും ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സ്നേഹ വ്യക്തമാക്കി.
Post Your Comments