
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ജയറാം ചിത്രമായ ‘അച്ചായന്‍സ്’ കല്യാണക്കുറിയുടെ രൂപത്തിലെത്തിയാലോ? അതൊരു കൗതുകം തന്നെയാണ്.അങ്ങനെയൊരു കല്യാണക്കുറിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്ററായ രാജുവിന്‍റെ മകന്‍റെ വിവാഹ ക്ഷണക്കത്തിലാണ് അച്ചയാന്‍സ് സിനിമയുടെ പോസ്റ്റര്‍ ഉപയോഗിച്ചത്. കല്യാണക്കുറിയുടെ ആദ്യ പേജില്‍ അച്ചായന്‍സിലെ താരങ്ങളുടെ ഫോട്ടോയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയറാമും ഉണ്ണി മുകുന്ദനും ഉള്‍പ്പടെയുള്ള താരങ്ങള്‍ കല്യാണ ലെറ്ററിന്‍റെ ആകര്‍ഷണമാണ്.
Post Your Comments