മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മൊബൈല്‍ കടകളില്‍ ലഭ്യം. പുത്തന്‍ ചിത്രങ്ങള്‍ മൊബൈലിലും പെന്‍ഡ്രൈവിലും പകര്‍ത്തി നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടും മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ഒരു മൊബൈല്‍ ഷോപ്പില്‍ നടത്തിയ റെയ്ഡില്‍ പുലിമുരുകന്‍, ഒപ്പം, ഇരുമുഖന്‍ തുടങ്ങിയ സിനിമകള്‍ കമ്പ്യൂട്ടറില്‍ നിന്നും പൊലീസ് പിടിച്ചു. ആവശ്യക്കാര്‍ക്ക് കമ്പ്യൂട്ടറില്‍ നിന്ന് ഇതിന്റെ പകര്‍പ്പ് എടുത്തു കൊടുക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കടയുടമയെ അറസ്റ്റ് ചെയ്തു.
ആന്റി പൈറസി സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്. കാഞ്ഞങ്ങാട് നടത്തിയ റെയ്ഡിലും പുലിമുരുകന്‍ സിനിമയുടെ പകര്‍പ്പ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ബന്തടുക്ക ഏണിയാടിമൂലയിലെ മുഹമ്മദ് ഇര്‍ഷാദി(19)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരിയിലെ കടയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പകര്‍പ്പാവകാശമില്ലാത്ത പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ മൊബൈല്‍ കടകള്‍ വഴി പെന്‍ഡ്രൈവില്‍ ആവശ്യക്കാര്‍ക്ക് പകര്‍ത്തി നല്‍കുന്നത് വ്യാപകമായിട്ടുണ്ട്.
Post Your Comments