CinemaGeneralIndian CinemaNEWSTollywood

ദിവ്യ ദര്‍ശിനി വിവാഹ മോചിതയാകുന്നു!

ബാലതാരമായി മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ദിവ്യ ദര്‍ശിനി വിവാഹ മോചിതയാകുന്നുവെന്ന് സൂചന. വിജയ് ടിവിയിലെകോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ ശ്രദ്ധേയയാണ് ദിവ്യ ദര്‍ശിനി എന്ന ഡിഡി.

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യ ദര്‍ശിനിയും ശ്രീകാന്ത് രവിചന്ദ്രനും തമ്മിലുള്ള വിവാഹം 2014ല്‍ കഴിഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് മുതലേ ഡിഡിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനുമിടയില്‍ അസ്വരാസ്യങ്ങള്‍ തുടങ്ങിയിരുന്നു എന്നും ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് നീങ്ങുകയാണെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു വര്‍ഷം മുന്‍പ് മുതലേ ഇരുവരും വേറെ വേറെയാണ് താമസമെന്നു സൂചിപ്പിക്കുന്ന തമിഴ് മാധ്യമങ്ങള്‍ വിവാഹ മോചന ഹര്‍ജി നല്‍കിയതോടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

തെന്നിന്ത്യന്‍ താരാ സുന്ദരി അമല പോള്‍ വിവാഹ മോചനം നേടിയപ്പോള്‍ പ്രതിയായി നടന്‍ ധനുഷിന്റെ പേര് പറഞ്ഞ് കേട്ടു. ധനുഷ് സംവിധാനം ചെയ്ത പവര്‍ പാണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞതിന് ശേഷമാണ് ദിവ്യ ദര്‍ശിനിയുടെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നത് എന്നതിനാല്‍ ഈ വേര്‍പിരിയലിന് പിന്നിലും ധനുഷാണെന്നാണ് ചില കിംവദന്തികള്‍. ജൂലി ഗണപതി, നള ധമയന്തി, വിസില്‍, സരോജ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ദിവ്യ ദര്‍ശിനി പവര്‍ പാണ്ടിയില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button