CinemaGeneralIndian CinemaKollywoodMollywoodNEWS

കലാഭവന്‍ മണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്… സംവിധായകന്‍ വിനയന്‍ പറയുന്നു

 

മലയാളത്തിന്റെ പ്രിയതാരം അകാലത്തില്‍ ഓര്‍മ്മയായ നടന്‍ കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചിരുന്നു. ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മണിയുടെ സിനിമാ പ്രവേശനം മുതല്‍ ദുരൂഹമായ മരണം വരെയുള്ള സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്‌കരിക്കും. ചിത്രത്തിന്‍റെ വണ്‍ലൈന്‍ പൂര്‍ത്തിയായി കഴിഞ്ഞു. തിരക്കഥാ രചന പുരോഗമിക്കുകയാണ്. കോമഡി രംഗങ്ങളില്‍ മണിയെ ഹാസ്യവത്കരിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും പുതുമുഖമായിരിക്കും കലാഭവന്‍ മണിയെ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സായികുമാര്‍, വിനയ് ഫോര്‍ട്ട്, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, പാഷാണം ഷാജി, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ക്കൊപ്പം മുന്‍കാല നായിക ജയഭാരതിയും നിലവിലെ ചില മുന്‍നിര നായികമാരും ചിത്രത്തില്‍ അഭിനയിക്കും. ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നതായും വിനയന്‍ വ്യക്തമാക്കി.

ഫാം ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിനാണ് മരണത്തിന് കീഴടങ്ങിയത്. മണിയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button