പ്രവാസ ജീവിതത്തിന്റെ യാതനനിറഞ്ഞ കാഴ്ചകള്‍ തുറന്നു കാട്ടിയ ബന്യാമിന്റെ ആടുജീവിതം ബ്ലസ്സി സിനിമയാക്കുന്നു. നജീബ് എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ മാസങ്ങളോളം ആവശ്യമായ ശാരീരിക തയ്യാറെടുപ്പുകള്‍ ആവശ്യമായതിനാല്‍ ചിത്രത്തില്‍ നിന്നും നായകന് പൃഥിരാജ് പിന്മാറിയെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് നിഷേധിച്ചുകൊണ്ട് സംവിധായകനും ഇപ്പോള്‍ നായാകാന് പൃഥിരാജും രംഗത്തെത്തി.
ബ്ലസ്സി ചിത്രം ആട് ജീവിതം ഉപേക്ഷിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
വ്യാജ വാര്‍ത്തയാണ്. ചിത്രം ഉപേക്ഷിച്ചിട്ടില്ല. ആദത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ട് സ്കോട്ട്ലാന്‍ഡില്‍ ഉള്ള പൃഥി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വാര്‍ത്തയറിയിച്ചത്. ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഘട്ടങ്ങളിലായി ചിത്രത്തിനു താന്‍ അതിന് ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും പൃഥി പറയുന്നു.
സ്വപ്നതുല്ല്യമായ, വെല്ലുവിളി നിറഞ്ഞത്താണ് നജീബിന്റെ ജീവിതം. ഒരുപാട് ശാരീരിക പരിണാമങ്ങളും ആവശ്യമായതിനാല്‍ പല ഷെഡ്യൂളുകളായാണ് അത് ചിത്രീകരിക്കുന്നതെന്നും പൃഥി കുറിക്കുന്നു
പൃഥ്വിരാജിന്റെ ഫെയസ്ബുക്ക് പോസ്റ്റ്:
Post Your Comments