തന്റെ ജീവിതത്തിലെ വലിയ ദുഃഖം തുറന്നു പറഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തമിഴ്സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ ഭാരതിരാജ തന്നെ ഒരിക്കലും ഒരു നല്ല നടനായി അംഗീകരിച്ചിട്ടില്ല. അദ്ദേഹം താന്‍ നല്ലൊരു മനുഷ്യനാണ് എന്ന് അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്നാല്‍ തന്നില്‍ മികച്ച ഒരു അഭിനേതാവ് ഉണ്ടെന്നു ഒരിക്കലും അഭിപ്രയപ്പെട്ടിട്ടില്ല. ഇത് തന്‍റെ ജീവിതത്തിലെ വലിയ ഒരു ദുഃഖമാണെന്ന് രജനികാന്ത് പറയുന്നു. ചെന്നൈയില്‍ ഭാരതിരാജയുടെ സിനിമാ പഠന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കവേയാണ് രജനികാന്ത് ഈ ദു:ഖം പങ്കുവെച്ചത്. ഭാരതിരാജയുടെയും കമൽ ഹാസൻ്റെയും സാന്നിധ്യത്തിൽ ആയിരുന്നു രജനികാന്ത് മനസ്സു തുറന്നത്.
ഭാരതിരാജയെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന് എന്നെയും. എന്നാല്‍, ഒരിക്കൽ പോലും ഒരു നല്ല നടനായി അദ്ദേഹം തന്നെ അംഗീകരിച്ചിട്ടില്ലെന്നും തന്റെ അഭിനയത്തെക്കുറിച്ച് ഒരിക്കൽ ഒരു ലേഖകൻ ചോദിച്ചപ്പോൾ താന്‍ നല്ലൊരു മനുഷ്യനാണ് എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും രജനി പ്രാസംഗത്തില്‍ പറഞ്ഞു.
നാലു പതിറ്റാണ്ടു നീണ്ട തന്‍റെ കരിയറിൽ രണ്ടുതവണ മാത്രമാണ് അദ്ദേഹം തന്റെ സമയം ചോദിച്ചത്. ഒന്ന് 16 വയതിനില്‍ അഭിനയിക്കാനുള്ള കോള്‍ഷീറ്റിനുവേണ്ടി. പിന്നെ ഈ ചടങ്ങിനു വേണ്ടിയാണെന്നും രജനികാന്ത് പറഞ്ഞു.
1977ല്‍ പുറത്തിറങ്ങിയ 16 വയതിനിലെ ഭാരതിരാജയുടെ കണ്ണി ചിത്രമായിരുന്നു. കമല്‍ഹാസന്‍ നായകനായിരുന്ന ആ ചിത്രത്തില്‍ പരട്ടൈ എന്ന വില്ലനായിട്ട് ആയിരുന്നു രജനി വേഷമിട്ടത്.
Post Your Comments