പുലിമുരുകന്‍റെ ചരിത്ര വിജയത്തിന് ശേഷം സംവിധായകന്‍ വൈശാഖ് പ്രഖ്യാപിച്ച ചിത്രമാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗം. മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാകും രാജ 2 വെന്നും പുലിമുരുകന്‍റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം തന്നെ ഈ ചിത്രവും നിര്‍മ്മിയ്ക്കുമെന്നും വൈശാഖ് പറഞ്ഞിരുന്നു. എന്നാല്‍ രാജ 2 അനിശ്ചിതത്വത്തില്‍ ആണെന്നാണ് പുതിയ വാര്‍ത്ത.
ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ നിന്ന് മുളകുപാടം പ്രൊഡക്ഷന്‍സ് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജ ടു വില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ആ പ്രതീക്ഷയുടെ മുഴുവന്‍ ഉത്തരവാദിത്വവും മുളകുപാടം പ്രൊഡക്ഷന്‍സിനാണെന്നും എന്നാല്‍ വൈശാഖ് എഴുതി ഏല്‍പിച്ച തിരക്കഥ ആ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നും തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ടോമിച്ചന്‍ പിന്മാറുന്നുവെന്നുമാണ് വാര്‍ത്ത.
മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരണ്‍, സിദ്ദിഖ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരി രാജ. പൃഥ്വിയും മമ്മൂട്ടിയും ജ്യേഷ്ഠാനുജന്മാരായി എത്തിയ കോമഡി ചിത്രം വന്‍ വിജയമായിരുന്നു.
Post Your Comments