CinemaGeneralIndian CinemaNEWS

അങ്കമാലിക്കാരുടെ ലിച്ചി ഇനി മലയാളത്തിലെ വിസ്മയനടനൊപ്പം!

ലാല്‍ ജോസ് -മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അന്ന രേഷ്മ രാജന്‍ നായികയാകുന്നു. അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന രേഷ്മ രാജന്‍. അതില്‍ അന്ന അവതരിപ്പിച്ച ലിച്ചി ഏറെ ശ്രദ്ധേയമായി.

മോഹന്‍ലാല്‍ ഒരു അധ്യാപകന്റെ റോളിലെത്തുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. മെയ് മാസം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. നര്‍മ്മത്തിനു പ്രധാന്യം നല്‍കികൊണ്ടുള്ള ഒരു ചിത്രമാണിത്.

നഴ്‌സിംഗ് പഠനം കഴിഞ്ഞ് കളമശ്ശേരി രാജഗിരി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുകയാണ് അന്ന. ആദ്യ ചിത്രം വന്‍ ഹിറ്റാവുകയും രണ്ടാമത്തെ ചിത്രം സൂപ്പര്‍ താരത്തിനൊപ്പം ആകുകയും ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button