സിനിമ മേഖല ഒരു തൊഴിലിടമാണ്. എന്നാല്‍ സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുന്നത് അംഗീകരിക്കാതിരിക്കുകയും അത്തരം സ്ത്രീകളെ മോശപ്പെട്ടവരായി ചിത്രീകരിക്കുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിനു പ്രധാന കാരണം നടീനടന്മാരുടെ ഇഴുകിചേര്ന്നുള്ള അഭിനയമായിരുന്നു.
സിനിമയിലെ ചുംബനരംഗങ്ങളില്‍ റൊമാന്റിക്ക് രംഗങ്ങളിലും വളരെയധികം ഇന്റിമേറ്റായി താരങ്ങള്‍ അഭിനയിക്കുന്നത് പണ്ടൊക്കെ ഏറെ സംസാരവിഷയമായിരുന്നു. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തന്നെ നായികമാര്‍ സങ്കോചപ്പെടുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടിറങ്ങുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് തെന്നിന്ത്യന്‍ താര റാണി കാജല്‍ അഗര്‍വാള്‍.
ഗ്ലാമര്‍ ഡ്രസ്സുമണിഞ്ഞ് ലൈറ്റ്ബോയ് മുതല്‍ പൊതുജനങ്ങള്‍ വരെ കണ്ടുനില്ക്കുമ്പോള് അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്കേറെ ബുദ്ധിമുട്ടാണെന്നു അവര്‍ പറയുന്നു. 10 വര്‍ഷത്തില്‍ക്കൂടുതലായി അഭിനയ രംഗത്തുള്ള താന്‍ ധാരാളം നല്ല ചിത്രങ്ങള്‍ ചെയ്തു. ഇനി തന്റെ നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂവെന്നും കാജല്‍ അഗര്‍വാള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി .
Post Your Comments