ഇക്കഴിഞ്ഞ ദേശീയ പുരസ്കാരം സൗഹൃദ അവാര്‍ഡാണെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. അതില്‍ പ്രധാനം ജൂറിയായ പ്രിയദര്‍ശന്‍ തന്‍റെ അടുത്ത സുഹൃത്തുക്കളും അഭിനേതാക്കളുമായ മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് നല്‍കിയതാണ്. എന്നാല്‍ താന്‍ അവാര്‍ഡ് കൊടുക്കാന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കുന്ന ഏറാന്‍മൂളികളല്ല ജൂറിയിലുളളവര്‍ എന്നും വിമര്‍ശകര്‍ ആദ്യം ദേശീയ അവാര്‍ഡിന്റെ ഘടന പഠിക്കണമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
റീജണല്‍ ജൂറിയില്‍ നിന്നുളള പത്തുപേരും ചെയര്‍മാനായ താനും ചേര്‍ന്നതാണ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം, കല തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരാണ് അംഗങ്ങള്‍. അവര്‍ക്കാര്‍ക്കും താ പറഞ്ഞാല്‍ കേള്‍ക്കേണ്ട ആവശ്യമില്ല. രണ്ടു പേര്‍ക്ക് തുല്യ സാധ്യത വന്നാല്‍ വോട്ടിങ് നടത്തും. പത്തുപേരാണ് ആദ്യം വോട്ട് ചെയ്യുന്നത്. അത് തുല്യമായാല്‍ മാത്രമെ ജൂറി ചെയര്‍മാന്‍ വോട്ടു ചെയ്യൂ. എന്നാല്‍ വോട്ടിങ് തുല്യമായാല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് ആദ്യമെ താന്‍ പറഞ്ഞിരുന്നുവെന്നും അക്ഷയ് കുമാറിനും മോഹന്‍ലാലിനും തുല്യ വോട്ട് ലഭിച്ചട്ടും ത്താന്‍ വോട്ട് ചെയ്യാതെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാമെന്നും അദ്ദേഹം പറഞ്ഞു
ജൂറിയിലുളളവര്‍ ഭൂരിഭാഗവും ആദ്യമായാണ് മോഹന്‍ലാലിന്റെ അഭിനയ പാടവം കാണുന്നത്. സ്വാഭാവികമായും അവര്‍ മോഹന്‍ലാലിനെ തെരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുന്‍പ് പലതവണ മോഹന്‍ലാല്‍ അവാര്‍ഡ് നേടിയത് കൊണ്ട് അക്ഷയ്കുമാറിന് മുന്‍തൂക്കം കിട്ടിയെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
Post Your Comments