
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരോദാത്തയായ വനിത ഝാൻസിയുടെ റാണി, റാണി ലക്ഷ്മി ഭായ് എന്ന് പ്രശസ്തയായ മണികർണ്ണികയുടെ ജീവിതം വെള്ളിത്തിരയിലേക്ക് . ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റേയും പ്രതിബിംബമായ റാണി ലക്ഷ്മി ഭായിയുടെ ജീവിതം പറയുന്ന സിനിമയില്‍ കങ്കണ റാണൗത്ത് ആണ് നായികയായി എത്തുന്നത്.
മണികര്‍ണിക- ദി ക്യൂന്‍ ഓഫ് ഝാന്‍സി എന്ന പേരിലാണ് സിനിമ തയ്യറാക്കുന്നത്. രാധ കൃഷ്ണ ജഗര്‍ലമുദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ വി വിജേയന്ദ്ര പ്രസാദ് തിരക്കഥയെഴുതുന്നു. ചിത്രത്തിലെ കങ്കണയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. തലപ്പാവാണ് പ്രധാന ആകര്‍ഷണം. ഒപ്പം വലിയ കമ്മലും മൂക്കുത്തിയും ധരിച്ച് ചന്ദ്രകല പൊട്ടുമാണ് ലക്ഷ്മിയുടെ ആദ്യ ലുക്കില്‍ പുറത്ത് വന്നിരിക്കുന്ന ചിത്രം.
Post Your Comments