മലയാളത്തില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ എന്നും നിറഞ്ഞു നില്കുന്ന നടിയാണ് ഗൌതമി. നായിക നടിയായി തിളങ്ങിയ സമയത്ത് തന്നെ ഗ്ലാമര്‍ വേഷങ്ങളിലും ശ്രദ്ധ നേടിയ നടി തന്റെ അത്തരം വേഷങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.
ഗ്ലാമര്‍ എന്നതിന്റെ വ്യാഖാനം തനിക്ക് അറിയില്ല. ശരീരം കാണിക്കുന്നത് മാത്രമാണോ ഗ്ലാമര്‍. താന്‍ ചെയ്തതില്‍ അത്തരം വേഷങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം പോസിറ്റീവ് വേഷങ്ങള്‍ മാത്രമാണ്. ഒരിക്കലും തനിക്ക് പ്രേക്ഷക ഭാഗത്ത് നിന്നും വിഷമിക്കുന്ന പ്രതികരണം ഇത്തരം വേഷങ്ങളിലൂടെ ലഭിച്ചിട്ടില്ലയെന്നും ഗൌതമി പറയുന്നു.
മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരുടെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചു. മമ്മൂട്ടിയുടെ കൂടെയാണ് കൂടുതല്‍ ചിത്രങ്ങള്‍ അഭിനയിച്ചത്. രണ്ടു പ്പേരും മികച്ച താരങ്ങള്‍ തന്നെയാണ്. ഇരുവര്‍ക്കും അവരുടെതായ ഗുണഗണങ്ങള്‍ പ്രത്യേകതകള്‍ എന്നിവയുണ്ടെന്നും ഗൌതമി അഭിപ്രായപ്പെട്ടു.
Post Your Comments