CinemaGeneralNEWS

ഇഷ്ടപ്പെട്ട താരവും, വിവാഹക്കാര്യവും; നടി അനുശ്രീ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു

ലാല്‍ ജോസിന്‍റെ ഡയമണ്ട് നെക്ലസിലൂടെ ശ്രദ്ധേയായ നടി അനുശ്രീ തന്‍റെ ഏറ്റവും പ്രിയപ്പെട്ട താരത്തെക്കുറിച്ചും വിവാഹകാര്യത്തെക്കുറിച്ചും പങ്കുവെയ്ക്കുകയാണ്.

തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ സൂര്യയാണ് അനുശ്രീ ഏറെ ഇഷ്ടപ്പെടുന്ന തമിഴ് താരം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് സൂര്യക്കൊപ്പം അഭിനയിക്കുന്നതാണെന്നും താരം പങ്കുവെയ്ക്കുന്നു. സിങ്കം ത്രീ റിലീസായപ്പോള്‍ നാട്ടിലെ തിയേറ്ററില്‍ വച്ച സൂര്യയുടെ ഫ്‌ളക്‌സിന് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാനും അനുശ്രീ മറന്നില്ല. അവാര്‍ഡ് നിശയ്ക്കിടെ സൂര്യയെ നേരിട്ടു കണ്ടെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ല. സൂര്യ എന്റെ ഏതേങ്കിലും സിനിമ കണ്ടിട്ട് ആരാ ഈ കുട്ടി എന്നു ചോദിക്കുമോ എന്നൊക്കെ ആലോചിക്കാറുണ്ടെന്നും അനുശ്രീ പറഞ്ഞു. വിവാഹത്തെ കുറിച്ചും ഇതുവരെ സീരിയസായി ആലോചിച്ചിട്ടില്ല . ഇപ്പോഴത്തെ ഓരോ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോയെന്ന് വരെ ആലോചിക്കാറുണ്ട്, അനുശ്രീ പറയുന്നു.

കടപ്പാട് ; വനിത

shortlink

Post Your Comments


Back to top button