മോഹന്‍ലാലിനും അക്ഷയ് കുമാറിനും ദേശീയ അവാര്‍ഡ് നല്‍കിയതില്‍ പ്രിയദര്‍ശനാണ് ഏറ്റവും കൂടുതല്‍ തലവേദന നേരിടേണ്ടി വരുന്നത്. ഇരുവരും പ്രിയദര്‍ശന്റെ ഉറ്റ സുഹൃത്തുക്കളായതിനാലാണ് അവാര്‍ഡ് നല്‍കിയതെന്നായിരുന്നു ജനങ്ങള്‍ക്കിടെയിലെ ആരോപണം. സംവിധായകന്‍ ഡോക്ടര്‍ ബിജു അടക്കമുള്ള സിനിമാ രംഗത്തെ ചില പ്രമുഖരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ദേശീയ അവാര്‍ഡ് വിവാദം ഇപ്പോഴും അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയദര്‍ശന്‍ മറുപടിയുമായി വീണ്ടും രംഗത്ത് വന്നത്.
പ്രിയദര്‍ശന്റെ വാക്കുകളിലേക്ക്
ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡാണ് എന്ന് പറയുന്നവര്‍ ദേശീയ അവാര്‍ഡിന്റെ ഘടന പഠിക്കണം. റീജണല്‍ ജൂറിയില്‍ നിന്നുള്ള പത്തുപേരും ചെയര്‍മാനായ താനും അടങ്ങുന്നതാണ് ദേശീയ അവാര്‍ഡ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം, കല തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരായ അവര്‍ക്കാര്‍ക്കും ചെയര്‍മാനായത് കൊണ്ട് താന്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യമില്ല.
മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ താന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കുന്ന ഏറാന്‍മൂളികളല്ല അവരാരും. സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ച് പറയാം. അക്ഷയ് കുമാറിന്റേയും മോഹന്‍ലാലിന്റെയും കാര്യത്തില്‍ താന്‍ വോട്ട് ചെയ്തിട്ടില്ല. ഇരുവര്‍ക്കും അവസാന റൗണ്ടില്‍ തുല്യവോട്ടുകളാണ് ലഭിച്ചത്. മുന്‍പ് പലതവണ മോഹന്‍ലാല്‍ അവാര്‍ഡ് നേടിയിട്ടുള്ളതിനാല്‍ അക്ഷയ് കുമാറിന് മുന്‍തൂക്കം ലഭിച്ചു. ജൂറി അംഗങ്ങളില്‍ പലരും ആദ്യമായാണ് ലാലിന്റെ അഭിനയം കാണുന്നത്- പ്രിയദര്‍ശന്‍
Post Your Comments