
ബോളിവുഡ് നായകന് സഞ്ജയ് ദത്തായി പകര്‍ന്നാടി രൺബീർ കപൂര്‍. രണ്‍ബീറിന്റെ പുതിയ ലുക്ക് നവ മാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ശരീരഭാഷയിലും ഞെട്ടിക്കുന്ന മേക്ക്ഓവറാണ് രൺബീർ ഈ ചിത്രത്തിനായി നടത്തിയിരിക്കുന്നത്.
ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രാജ്കുമാർ ഹിറാനി ഒരുക്കുന്ന സിനിമയില്‍ സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖൽനായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളില്‍ രൺബീർ എത്തുന്നു.
അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്ര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പരേഷ് രാവൽ, ദിയ മിർസ, സോനം കപൂർ, അനുഷ്ക ശർമ്മ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
Post Your Comments