BollywoodCinemaNEWSTollywood

രാജമൗലിയുടെ ആഗ്രഹവും ഷാരൂഖിന്‍റെ സ്വപ്നവും ഒന്ന് തന്നെ!

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഹിറ്റ് മേക്കര്‍ ബാഹുബലി തന്‍റെ സ്വപ്ന ചിത്രത്തെക്കുറിച്ച് പങ്കുവെച്ച് കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ താരങ്ങളെ അണിനിരത്തികൊണ്ട് മഹാഭാരത കഥ പറയുക എന്നതാണ് രാജമൗലിയുടെ അടുത്ത ലക്‌ഷ്യം. ചിത്രത്തെക്കുറിച്ച് രാജമൗലി വ്യക്തമാക്കുകയും ചെയ്തിരുന്നു . മഹാഭാരതത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കുന്നത് തന്‍റെ സ്വപ്നമാണെന്ന് കിംഗ്‌ ഖാന്‍ ഷാരൂഖും പറഞ്ഞു കഴിഞ്ഞു. മഹാഭാരതം സ്ക്രീനില്‍ അവതരിപ്പിക്കപ്പെടുന്നത് തന്റെ സ്വപ്ന പദ്ധതിയായാണെന്നും മഹഭാരതം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമയാകണമെന്നും ഷാരൂഖ്‌ വ്യക്തമാക്കി. ഷാരൂഖും രാജമൗലിയും ഒരേ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച അവസരത്തില്‍ ഇവര്‍ ഒരുമിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകവൃന്ദം.

shortlink

Post Your Comments


Back to top button