മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മഹാദേവന്‍ സീരീസിലെ നാലാമത് ചിത്രമാണ് ബിയോണ്ട് ദി ബോര്‍ഡേഴ്‌സ്. ചിത്രത്തില്‍ വേഷം ചെയ്ത പ്രിയങ്ക അഗര്‍വാള്‍ ഇനിയും പൂര്‍ത്തിയാകാത്ത തന്‍റെ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറയുന്നു.
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകരിലൊരാളായ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവതിയാണ്. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള ഒരൊറ്റ കോമ്പിനേഷന്‍ സീന്‍ പോലും ചിത്രത്തിലില്ലയെന്നത് തന്നെ ഏറെ സങ്കടപ്പെടുത്തിയെന്നു താരം പറയുന്നത്. ആ ഒരു ആഗ്രഹം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ഡെക്കാന്‍ ക്രോണിക്കളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പ്രിയങ്ക അഗര്‍വാള്‍ ഇക്കാര്യം പറഞ്ഞത്.
പാക് ലഫ്റ്റനന്റ് കേണല്‍ റാണാ ഷരീഫിന്റെ ഭാര്യാ വേഷത്തിലാണ് ചിത്രത്തില്‍ പ്രിയങ്ക പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡന്‍ താരം അരുണോദയ സിങ്ങാണ് റാണാഷെരീഫിന്റെ വേഷത്തിലെത്തിയത്.
Post Your Comments