CinemaNEWSTollywood

ബിഗ്‌ബഡ്ജറ്റ് പ്രോജക്റ്റിനൊപ്പം നിവേദ തോമസ്‌, സൂപ്പര്‍ താരത്തിന്‍റെ നായികയാകുന്നു

മലയാളത്തില്‍ വെറുതെ ഒരു ഭാര്യ എന്ന സിനിമയിലൂടെ ശ്രദ്ധേയായ ബാലതാരമായിരുന്നു നിവേദ തോമസ്‌. ഇന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിരക്കേറിയ നായികയായി മാറുകയാണ്‌ നിവേദ. നിവേദയുടെ പുതിയ ചിത്രം ഒരുങ്ങുന്നത് തെലുങ്കിലാണ്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായകന്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ ആണ്. കെ.എസ് രവീന്ദ്ര സംവിധാനം ചെയ്യുന്ന ‘ജയ്‌ ലാവ കസ’ എന്ന ചിത്രത്തിലാണ് നിവേദ അഭിനയിക്കുന്നത്. ‘ജെന്റില്‍മാന്‍’ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച നിവേദ ടോളിവുഡിന്റെ ഭാഗ്യനായികയാണ്.

shortlink

Post Your Comments


Back to top button