BollywoodCinemaGeneralIndian CinemaNEWS

തന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു നടി വെളിപ്പെടുത്തുന്നു

 

ഹിന്ദ്ടി ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ശില്‍പ്പ ഷിന്‍ഡെ തനിക്കുണ്ടായ ദുര്‍ഗ്ഗതിയെ കുറിച്ച് തുറന്നു പറയുന്നു. ഹിന്ദി ഹാസ്യ പരമ്പരയുടെ നിര്‍മ്മാതാവിനെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയത് താന്‍ കടന്നു പോയ സാഹചര്യങ്ങള്‍ ഭീകരമായിരുന്നതിനാലാണ്. തന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നുവെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് ഉറപ്പാണെന്നും ശില്‍പ്പ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഭാബി ജി ഗര്‍ പര്‍ ഹേ’ എന്ന ഹിന്ദി ഹാസ്യ പരമ്പരയുടെ നിര്‍മ്മാതാവിനെതിരെയാണ് ശില്‍പ്പ പരാതിയുമായി എത്തിയത്. നിര്‍മ്മാതാവായ സഞ്ജയ് കോഹ്‌ലിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ ശില്‍പ്പ പിന്നീട് ആ സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു.

എന്നാല്‍ ശില്‍പ്പ ഈ ദുരനുഭവം വെളിപ്പെടുത്താന്‍ വൈകിയതിനെതിരെ അഭിനേത്രിയായ കവിത കൗഷിക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിനു മറുപടിയായാണ് ശില്‍പ്പ ഇപ്പോള്‍ തുറന്നു പറയുന്നത്.

ശില്‍പ്പയുടെ വാക്കുകള്‍ ഇങ്ങനെ…

‘ ആളുകള്‍ പലതും പറയും. അവര്‍ കരുതുന്നത് ഞാനിത് പണത്തിനോ മറ്റെന്തിനോ വേണ്ടി ചെയ്യുന്നതാണെന്നാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടാകാറ്. ഞാന്‍ പ്രശ്‌നങ്ങളെ എന്റേതായ രീതിയല്‍ കൈകാര്യം ചെയ്യുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുക അത്ര എളുപ്പമല്ല. ആദ്യം, ഒന്നും ആരും അറിയരുതെന്നായിരിക്കും ആളുകളുടെ ഉപദേശം. പിന്നെ എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല എന്നാകും.’ എന്നായിരുന്നു കവിതയുടെ പ്രതികരണത്തോടുള്ള ശില്‍പ്പയുടെ മറുപടി.

പരമ്പരയില്‍ നിന്നും പിന്മാറിയതോടെ നിര്‍മ്മാതാക്കള്‍ തനിക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് നല്‍കിയെന്നും അതോടെ ഇന്‍ഡസ്ട്രിയില്‍ തനിക്ക് അപ്രഖ്യാപിത വിലക്കാണെന്നും ശില്‍പ്പ പറയുന്നു. തനിക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്. അവരെന്റെ പേരും കരിയറും നശിപ്പിച്ചു. അപകീര്‍ത്തി പ്രചരണം നടത്തി. എന്നിട്ട് ഇപ്പോള്‍ നഷ്ടപരിഹാരമായി 12.5 കോടി ചോദിക്കുകയാണെന്നും ശില്‍പ്പ കൂട്ടിച്ചേര്‍ക്കുന്നു.

നിര്‍മ്മാതാക്കളായ സഞ്ജയ്ക്കും ഭാര്യ ബെനഫിറിനെതിരേയും മാനസിക പീഡന ആരോപണവുമായി രംഗത്തെത്തിയ ശില്‍പ്പ അഭിനയിച്ചതിന് പ്രതിഫലമായി തനിക്ക് ഇനിയും 32 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button