KollywoodNEWS

അവര്‍ രണ്ടാളും ഒന്നിക്കണം, അതാണ് എന്‍റെ സ്വപ്ന സിനിമ പ്രമുഖ നിര്‍മാതാവ് പറയുന്നു

തമിഴിലെ പ്രശസ്ത നിര്‍മാതാവായ കലൈ പുലി എസ് താണു തന്‍റെ സ്വപ്ന സിനിമ നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ്. രാജമൗലിയുടെ സംവിധാനത്തില്‍ ഒരു വിജയ്‌ ചിത്രം നിര്‍മ്മിക്കുക എന്ന മോഹവുമായി കലൈ പുലി എസ് താണു നടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. വിജയ്‌ ചിത്രം ചെയ്യണമെന്ന ആവശ്യവുമായി കലൈ പുലി എസ് താണു രാജമൗലിയെ നേരെത്തെ സമീപിച്ചിരുന്നു പക്ഷേ അദ്ദേഹത്തിന്‍റെ തിരക്കുകള്‍ കാരണം ചിത്രം നടക്കാതെ പോകുകയായിരുന്നു. ബാഹുബലി 2-വിന്‍റെ ഓഡിയോ ലോഞ്ചിനിടെ വീണ്ടും കലൈ പുലി ഈ വിഷയം രാജമൗലിക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ അങ്ങനെയൊരു ചിത്രം സാക്ഷാത്കരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഓരോ സിനിമാ പ്രേമികളും.

shortlink

Post Your Comments


Back to top button