ഭര്‍ത്താവിന്റെ കരിയര്‍ സംരക്ഷിക്കുന്നതിനു വേണ്ടി വിവാഹം ഇത്രയുംകാലം രഹസ്യമാക്കിവച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അപു ബിശ്വാസ് രംഗത്ത്. ബംഗ്ലാദേശ് കിംഗ് ഖാന് എന്നറിയപ്പെടുന്ന ഷക്കിബ് ഖാനുമായി 2008 ല്‍ വിവാഹം കഴിഞ്ഞുവെന്നാണ് അപു ഒരു സ്വകാര്യ ചാനലില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
വര്‍ഷങ്ങളായി ബംഗ്ലാദേശ് സിനിമലോകത്ത് പ്രണയ സങ്കല്‍പ്പങ്ങളുടെ ആള് രൂപങ്ങളായ നടിനടന്മാരാണ് അപു ബിശ്വാസും ഷക്കിബ് ഖാനും. ഇരുവരുടെയും വിവാഹ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് ബംഗ്ലാദേശ് സിനിമ ലോകം.ഇരുവരും 40 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ഷക്കിബ് ഖാന്റെ കരിയര്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വിവാഹം ഇത്രയുംകാലം രഹസ്യമാക്കിവച്ചതെന്ന് അപു ബിശ്വാസ് വെളിപ്പെടുത്തി. ഇപ്പോള്‍ ഇരുവരും അകന്നുകഴിയുകയാണ്. ഇതുവരെ ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് ഏഴു മാസം പ്രായമായ കുട്ടിയുണ്ട്.
അയാളുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് താന്‍ വിവാഹം രഹസ്യമാക്കിവച്ചത്. അതിനായി എനിക്ക് ഒരുപാട് സഹിക്കേണ്ടിവന്നുവെന്നും അപു പറയുന്നു.
നടിയുടെ വെളിപ്പെടുത്തലുകള്‍ ആദ്യം നിഷേധിച്ച ഷക്കിബ് ഖാന് പിന്നീട് വിവാഹ വാര്‍ത്ത അംഗീകരിച്ചു. എന്നാല്‍ തന്റെ കരിയര്‍ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നടന് ആരോപിച്ചു. തന്നെ നശിപ്പിക്കുന്നതിലുടെ ബംഗ്ലാദേശ് സിനിമയെ നശിപ്പിക്കാനാണ് ശ്രമമെന്നും നടന് കുറ്റപ്പെടുത്തി.
Post Your Comments