തീര്‍ത്ഥം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് പ്രകാശ്. തൃശ്ശൂര്‍കാരനായ പ്രകാശ് കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രമാണ് വെട്ടുകിളി. ആ ചിത്രത്തിന്‍റെ റിലീസോടെ പ്രകാശ് വെട്ടുകിളി പ്രകാശ് ആയി. എന്നാല്‍ പേരിനൊപ്പമുള്ള വെട്ടുകിളി ഉപയോഗിക്കാന്‍ താത്പര്യമില്ലായിരുന്നുവെന്ന് തുറന്നു പറയുന്ന പ്രകാശ് പിന്നീട് അതെങ്ങനെ തന്‍റെ പേരിനൊപ്പം കൂടിച്ചേര്‍ന്നുവെന്ന് വെളിപ്പെടുത്തുന്നു.
സാഗ അപ്പച്ചന്റെ പടത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷണ്മുഖന്‍ ആണ് വെട്ടുകിളി എന്ന പേരിനെ ദുരുപയോഗം ചെയ്തുകൊണ്ട് ചില മിമിക്രികാര്‍ കടന്നു വരുന്നുവെന്നും തന്റെ ഡീറ്റെയില്സ് അത് പോലെ പറഞ്ഞ് ചിലര്‍ താനാവുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്. അങ്ങനെ ഇനി വെട്ടുകിളി എന്ന പേര് ഉപയോഗിക്കാമെന്ന് ചിന്തിച്ച സമയത്ത് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച ഒരു സുഹൃത്ത് അഭിനയത്തിന്‍റെ ഒരു അഭിമുഖത്തില്‍ വെട്ടുകിളി എന്ന പേരില്‍ ഒരാള്‍ അവിടെ വന്നിരുന്നുവെന്ന് അറിയിച്ചു. ഇത്തരം ദുരുപയോഗങ്ങളെ തടയുന്നതിനാണ് താന്‍ ആ പേര് സ്വീകരിച്ചു തുടങ്ങിയതെന്ന് പ്രകാശ് പറയുന്നു.
Post Your Comments