
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിൽ മാധ്യമങ്ങള്‍ തന്നെ പ്രതിയാക്കിയതിനെ വിമര്‍ശിച്ച് നടന്‍ ദിലീപ് രംഗത്ത്. ആ കേസിന്‍റെ ഉത്തരവാദിത്വം തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ച മാധ്യമ പ്രവർത്തകൻ മാതൃഭൂമി ന്യൂസിലെ വേണുവാണെന്ന് ദിലീപ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു. സംഘടിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നത് അതിൽ ഏറ്റവും വലിയ പങ്ക് വേണുവിനുണ്ടെന്നും ദിലീപ് പറഞ്ഞു.
വേണു എന്നാൽ ഓടകുഴൽ, ഫ്ലൂട്ടെന്ന് പറയും, അത് ഊതുകയാണ് ചെയ്യുക. അത് തന്നെയാണ് വേണു ചെയ്യുന്നത്. മേലനങ്ങി പണിയെടുക്കാൻ അയാൾക്ക് ആകില്ല, താനോക്കെ പൊരിവെയിലത്ത് അന്തസായി പണിയെടുത്ത് തന്നെയാണ് ഇങ്ങനെയായത്. നമ്മൾ ഇല്ലാതെ ഇവർക്കോന്നും പറ്റില്ല. വന്നിരുന്ന് ആരെയെങ്കിലും കരിവാരിതേക്കണ്ടെയെന്നും ദിലീപ് വിമര്‍ശിക്കുന്നു.
പുള്ളി ജഡ്ജിയായി വന്നിരുന്ന് പുള്ളിയാണ് ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. എല്ലാരെയും പുള്ളി ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാൽ പോരല്ലോ ഇവർക്ക്. സന്തോഷത്തോടെ സ്മൃതിലയമായി പോകാൻ പലകാര്യങ്ങളുണ്ട്. വേണുവിനെക്കുറിച്ച് പലകാര്യങ്ങളും എല്ലാവർക്കും അറിയാം എന്നിങ്ങനെ നീളുന്നു ദിലീപിന്റെ വിമർശനം.
സാധാരണ രീതിയില്‍ ഒരു മാധ്യമസ്ഥാപനവും മറ്റൊരു മാധ്യമസ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ വ്യക്തിപരമായി ആക്ഷേപം ഉന്നയിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുക്കാറില്ല. എന്നാല്‍ ദിലീപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടും തനിക്കെതിരായ അധിക്ഷേപത്തില്‍ വേണു പ്രതികരിച്ചിട്ടില്ലെങ്കിലും മാനേജ്‌മെന്റിനോട് ഇക്കാര്യം സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് മാതൃഭൂമി ചാനല്‍ തലവന്‍ എം വി ശ്രേയാംസ് കുമാര്‍ മനോരമ മാനേജിങ്ങ് എഡിറ്റര്‍ ഫിലിപ്പ് മാത്യുവുമായി സംസാരിച്ചതായും സൂചനയുണ്ട്. ഈ വിഷയത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരൊന്നും ഇതുവരെയുംനവ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Post Your Comments