പ്രശസ്ത തമിഴ് നടനും അഖിലേന്ത്യ സമത്വ മക്കൾ കക്ഷി നേതാവുമായ ആർ. ശരത്കുമാറിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന. ആർകെ നഗർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ(അമ്മ) പാർട്ടിയിൽ നിന്നു ശരത്കുമാറിനു പണം ലഭിച്ചുവെന്ന സംശയത്തിന്റെ പുറത്താണ് ആദായനികുതി വകുപ്പ് പരിശോധന . പരിശോധനയ്ക്ക് ശേഷം ശരത്കുമാറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് കൊട്ടിവാക്കത്തുള്ള അദ്ദേഹത്തിന്റെ വസതിയിലും ഭാര്യ രാധികയുടെ ഉടമസ്ഥതയിൽ തേനാംപേട്ടിലുള്ള റഡാൻ മീഡിയയുടെ ഓഫിസിലും പരിശോധന നടത്തിയത്.
ചോദ്യം ചെയ്യലില്‍ കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിലായിരുന്നു വീണ്ടും പരിശോധന. വസതിയിൽനിന്നു പണം കണ്ടെടുത്തില്ലെങ്കിലും ശരത്കുമാറിനു പണം ലഭിച്ചുവെന്നു തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. തമിഴ് ടിവി സീരിയലുകളടക്കമുള്ളവ നിർമിക്കുന്ന സ്ഥാപനമാണു റഡാൻ മീഡിയ.
Post Your Comments