പ്രശസ്ത ഹോളിവുഡ് നടന്‍ ജാക്കി ചാന്‍റെ മകള്‍ ആത്മഹത്യക്ക് ശ്രമിച്ചു. 1990 ല്‍ മിസ് ഏഷ്യ പട്ടം നേടിയ എലൈന്‍ എന്‍ജിയുമായുള്ള ബന്ധത്തില്‍ ഉണ്ടായ മകളാണ് ആത്മഹത്യക്ക് ശ്രമിച്ച എറ്റ എന്‍ജി. ഈ മാസം രണ്ടാം തീയതിയാണ് ഏറ്റയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ഹോംകോങിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മകള്‍ ഉണ്ടായതോടെ അവസാനിച്ച ബന്ധമായിരുന്നു ജാക്കി എലൈന്‍ ബന്ധം. വേര്‍പ്പിരിഞ്ഞ എലൈന്‍ മകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
ജാക്കിയുടെ വിവാഹേതര ബന്ധമായിരുന്നു എലൈനുമായുണ്ടയിരുന്നത്. 1985ല്‍ കാമുകി ജോണ്‍ ലിനെ ജാക്കി വിവാഹം ചെയ്തിരുന്നു. ലോസ് ആഞ്ജലീസില്‍ വച്ചായിരുന്നു വിവാഹം. ഇവര്‍ക്ക് ജയ്സി ചാന്‍ എന്നൊരു മകനുണ്ട്
Leave a Comment