മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ ഭാനുപ്രിയ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റെന്നു തുറന്നു ചോദിക്കുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ ഇതു വരെ കുറ്റബോധമില്ലെന്നും നടി വ്യക്തമാക്കി.
തെലുങ്കിലും ഹിന്ദിയിലുമാണ് ഗ്ലാമര്‍ വേഷങ്ങള്‍ താന്‍ ധാരാളം ചെയ്തത്. അതില്‍ തന്റെതായ ഒരു നിയന്ത്രണ രേഖ വച്ചിരുന്നുവെന്നും ഭാനുപ്രിയ പറയുന്നു. കോമേഷ്യല്‍ ചിത്രങ്ങളുടെ ഭാഗമായാണ് അത്തരം വേഷങ്ങള്‍ ചെയ്തതെന്നും തന്റെ ഈ അഭിനയത്തെ ക്കുറിച്ച് വീട്ടുകാര്‍ക്ക് അറിയാമെന്നും നടി ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
തന്റെ ഗ്ലാമര്‍ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലേയ്ക്ക് പോയിട്ടില്ല. അഭിനേതാവെന്നാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് അന്നും ഇന്നും തന്റെ കാഴ്ചപ്പാടെന്നും ഭാനുപ്രിയ അഭിമുഖത്തില്‍ പറയുന്നു.
Post Your Comments