മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി വിജയചരിത്രം കുറിച്ച പുലിമുരുകന് വീണ്ടും അവതരിക്കുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ത്രിഡി പതിപ്പില്‍ ചിത്രം വീണ്ടുമെത്തുന്നത്. ഇന്ന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററിലാണ് പ്രദര്‍ശനം. ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന രീതിയിലാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്.
വൈകിട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കാര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമമാണിത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകരോടൊപ്പം ത്രിഡി ചിത്രം കാണാനെത്തും. ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് അധികൃതര്‍ ഇതിനായി സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.
Post Your Comments