GeneralNEWS

അവര്‍ രണ്ടാളും വിളിച്ചില്ല, മുഖ്യമന്ത്രി വിളിച്ചു; ദേശീയ അവാര്‍ഡ് കിട്ടിയ സുരഭിയുടെ പ്രതികരണം

അവാര്‍ഡ് നേടിയത് കൊണ്ട് സെലക്ടിവാകാന്‍ താനില്ലെന്ന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്‌ സ്വന്തമാക്കിയ നടി സുരഭി. ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ സുരഭിക്ക് ദേശീയ അവാര്‍ഡിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അമ്പരപ്പാണ്. അവാര്‍ഡ്‌ ലഭിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ചുവെന്നും സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും വിളി എത്തിയില്ലായെന്നും സുരഭി വാര്‍ത്ത സമ്മേളനത്തിനിടെ പറഞ്ഞു. അവര്‍ ചിലപ്പോള്‍ വിളിച്ചിട്ടുണ്ടാകാം. രണ്ട് ദിവസം ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നുവെന്നും സുരഭി പറയുന്നു. അവാര്‍ഡ് ലഭിച്ചതിനു ശേഷം പുതിയ ചിത്രത്തിലേക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും സുരഭി വ്യക്തമാക്കി. മലയാളത്തിലെ എല്ലാ മുന്‍നിര നായകന്‍മാരോടൊപ്പവും അഭിനയിക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button