കഴിഞ്ഞ ജൂണ്‍ 30ന് തീവണ്ടി വീട്ടില്‍ തീ തിന്ന് ഈ കുടുംബമെന്ന രീട്ട്തിയില് പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആരെയ്യും കരലളിയിപ്പിക്കുന്നതായിരുന്നു. തീവണ്ടികളിലെ ലോക്കല്‍ കമ്ബാര്‍ട്ടുമെന്റുകളില്‍ അതിന്റെ ശുചിമുറികളില്‍ കുളിച്ചൊരുങ്ങി പള്ളിക്കൂടത്തില്‍ പോകുന്ന ആര്‍ച്ചയുടെയും ആതിരയുടെയും ജീവിതത്തില്‍ ഇനി പുതിയ വെളിച്ചം. അവര്‍ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി നല്‍കിയിരിക്കുകയാണ് പ്രിയ നടി മഞ്ജു വാര്യര്‍.
ഏവൂര്‍ ക്ഷേത്രത്തിന് വടക്കുമാറി പഞ്ചവടി ജങ്ഷന് സമീപം അഞ്ചുസെന്റിലാണ് മനോഹരമായ വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ താക്കോല്‍ മഞ്ജു വാര്യര്‍ കൈമാറി. ശ്രീവത്സം ബിസിനസ് ഗ്രൂപ്പ് ഏവൂരില്‍ അഞ്ചു സെന്റ്സ്ഥലം ഇതിനായി സൗജന്യമായി നല്‍കിയിരുന്നു. അതിലാണ് ചുറ്റുമതിലും കിണറോടും കൂടിയ വീട് തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments