GeneralNEWS

ഭാഗ്യത്തിന് രണ്ട് മൂന്ന് പടങ്ങള്‍ ഹിറ്റായിട്ടുണ്ട്, അടുത്ത രണ്ട് പടങ്ങള്‍ വിജയിച്ചില്ലെങ്കിലോ? പാര്‍വതി ചോദിക്കുന്നു

മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ നിരയില്‍ ശ്രദ്ധേയയാവുകയാണ് നടി പാര്‍വതി. ‘എന്ന് നിന്റെ മൊയ്തീന്‍’, ‘ചാര്‍ലി’ എന്നീ സിനിമകള്‍ക്ക്‌ ശേഷം ടേക്ക് ഓഫിലൂടെ വീണ്ടും മലയാളത്തിന്‍റെ പ്രിയതാരമാകുകയാണ് പാര്‍വതി.
സോഷ്യല്‍ മീഡിയയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള താരത്തിന് കോളിവുഡ് അടക്കമുള്ള സിനിമകളിലേക്ക് ഓഫര്‍ വരുന്നുണ്ട്.

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനെതിരെ പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ

താരപദവിയെന്നത് ഞാനൊരിക്കലും ഒരു ലക്ഷ്യമായി കരുതിയിട്ടില്ല. നമ്മള്‍ പറയുന്നതെല്ലാം ആളുകള്‍ കേള്‍ക്കുമെന്നത് ശരിയാണ്. എന്നാല്‍ എന്റെ പ്രാഥമികമായ കര്‍ത്തവ്യം, കിട്ടുന്ന കഥാപാത്രങ്ങള്‍ നന്നായി അവതരിപ്പിക്കുക എന്നതാണ്. അല്ലാതെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കുകയോ അടിച്ചേല്പിക്കുകയോ അല്ല. ഭാഗ്യത്തിന് രണ്ട് മൂന്ന് പടങ്ങള്‍ ഹിറ്റായിട്ടുണ്ട്. അടുത്ത രണ്ട് പടങ്ങള്‍ വിജയിച്ചില്ലെങ്കിലോ? അപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ അല്ലെന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. ഞാന്‍ 11-ാമത്തെ വര്‍ഷമാണ് സിനിമയില്‍. പലരെയും അങ്ങനെയൊക്കെ വിളിക്കുന്നതും പിന്നീടത് എടുത്തുമാറ്റുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. നടിയെന്ന നിലയില്‍ നീതിപുലര്‍ത്തുന്നുണ്ടെന്ന അവാര്‍ഡ് മാത്രം മതിയെനിക്ക്-പാര്‍വതി
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം

shortlink

Post Your Comments


Back to top button