ബോളിവുഡിലെ മാദകറാണി കിം ശര്‍മ്മയെ ആരാധകര്‍ക്ക് ഏറെ പരിചയം ക്രിക്കറ്റ് താരം യുവ് രാജ് സിങ്ങുമായുള്ള ഗോസിപ്പിലൂടെയാണ്. ഷാരൂഖ് ഖാന് ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടി അധിക ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നില്ല. എന്നാലും ഗോസിപ്പുകളില്‍ എന്നും നിറഞ്ഞു നിന്നിരുന്നു. വിവാഹജീവിതത്തോടെ ബോളിവുഡ് വിട്ട നടി ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നുവെന്നാണ് വാര്‍ത്ത.
ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിസിനസ്സുകാരന് അലി പുന്ജാനിയുമായി വിവാഹിതയായ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ദുസ്സഹമാണ്. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ കിമ്മിനെ വഞ്ചിച്ച ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസം. കടം കയറി ജീവിതം ആകെ ദാരിദ്ര്യമായ അവസ്ഥയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും അതിനാല്‍ വീണ്ടും അവസരം തേടുകയാണ് കിം എന്നുമാണ് ബോളിവുഡ് വാര്‍ത്ത.
Post Your Comments