മലയാളത്തിലെ വിസ്മയ നടന് മോഹന്‍ലാല്‍ നാല് വ്യത്യസ്ത വേഷങ്ങളില്‍ ആശീര് വാദ് സിനിമാസിലൂടെ എത്തുന്നു. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ നാല് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിലെ താര നിര്‍ണ്ണയം നടന്നുവരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ മറ്റൊരു പ്രധാന ചിത്രമാണ് ഒടിയന്. പരസ്യചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ മോഹന്‍ലാലിനൊപ്പം എത്തുന്നു. വിഷ്വല്‍ എഫക്റ്റ്സിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണനാണ്.
നര്‍മ്മ പശ്ചാത്തലത്തില്‍ ഒരു കോളേജ് അധ്യാപക കഥയുമായി മോഹന്‍ലാല്‍-ലാല്‍ ജോസ് ടീം ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്റെ അണിയറ ജോലികള്‍ പുരോഗമിക്കുകയാണ്. ബെന്നി പി. നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്.
അടുത്ത ചിത്രം ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ആന്റണി പെരുമ്പാവൂറിന്റെ സ്വപ്ന ചിത്രമാണ് അത്. രഞ്ജിപണിക്കര്‍ തിരക്കഥയില്‍ ഒരു ഷാജി കൈലാസ് ചിത്രം. ഉടന്‍ പ്രതീക്ഷിക്കാമെന്നും ആന്റണി പറയുന്നു.
Post Your Comments