CinemaGeneralIndian CinemaNEWS

ഗുരുശിഷ്യ ബന്ധത്തിന്‍റെ മേളപ്പെരുക്കവുമായി ജയറാം

ആയിരത്തിലധികം വര്‍ഷങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള സര്‍വ്വാഭീഷ്ടദായിനിയായ സരസ്വതിയ്ക്ക് മുന്നില്‍ മേളപ്പെരുക്കവുമായി ജയറാം എത്തുന്നു.

കലകൾക്കും ആയോധന വിദ്യകൾക്കും അരങ്ങേറ്റം കുറിക്കുന്നതിൽ സരസ്വതി സാന്നിദ്ധ്യത്താൽ സവിശേഷ പ്രാധാന്യം കല്പിക്കുന്ന കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബികയില്‍ പദ്മശ്രീ ജയറാം പാണ്ടിമേളത്തിന്‍റെ അരങ്ങേറ്റം കുറിക്കുന്നു. അരങ്ങേറ്റത്തിനായി പനച്ചിക്കാട് ക്ഷേത്രത്തില്‍ താരം അവസരം ചോദിച്ചിരുന്നു. മേയ് 26 മുതല്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി നേതൃത്വത്തില്‍ നടക്കുന്ന സപ്താഹ യജ്ഞ ദിവസമാണ് അരങ്ങേറ്റം.

2017 മേയ് 26 (1192 ഇടവം 12) വെളളിയാഴ്ച രാവിലെ 8 മണിമുതല്‍ 10 മണി വരെ നടക്കുന്ന പാണ്ടിമേളത്തിൽ മേള കുലപതിയും ശ്രീ ജയറാമിന്‍റെ ഗുരുവുമായ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും എഴുപത്തിയഞ്ചില്‍പ്പരം കലാകാരന്മാരും ഗുരുശിഷ്യ ബന്ധത്തിന്‍റെ മേളപ്പെരുക്കം തീര്‍ക്കും ​​

shortlink

Related Articles

Post Your Comments


Back to top button