സിനിമ മറ്റൊരു മേഖലയായി മാറി നില്‍ക്കാതെ ജനതയുടെ ജീവിതത്തില്‍ താങ്ങാവുമെന്നു കാട്ടി നടന് വിശാല്‍. തമിഴ് നാട്ടില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങ് പ്രഖ്യാപിച്ച് വിശാല്‍ രംഗത്ത്. എന്നാല്‍ വിശാലിനെ പരിഹസിച്ചു തമിഴ് റോക്കേഴ്സും രംഗത്തെത്തി.
പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിശാല്‍ ചെന്നൈയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു ദുരിതം അനുഭവിക്കുന്ന കർഷകർക്ക് സിനിമകളുടെ ടിക്കറ്റ് ചാർജായ 120 രൂപയിൽ നിന്ന് ഒരു രൂപ വീതം സഹായധനമായി നല്കുമെന്നു പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ ഗൗരവകരമായി സമീപിക്കുമെന്നും വിശാല്‍ പറഞ്ഞു.
എന്നാൽ, സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയായി പ്രവര്‍ത്തിക്കുന്ന തമിഴ് റോക്കേഴ്സ് വിശാലിന്റെ പുതിയ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. കാശ് മുടക്കി തിയേറ്ററില്‍ പോയി സിനിമ കാണാതെ ഡൗണ്‍ലോഡ് ചെയ്തു കണ്ടാല്‍ 120 രൂപ ലാഭിക്കാമെന്നും ആ പണം കര്‍ഷകര്‍ക്ക് നല്‍കാമെന്നുമാണ് തമിള്‍ റോക്കേഴ്സിന്റെ പരിഹാസം. ജയിച്ചു വന്നാല്‍ തമിള്‍ റോക്കേഴ്സിനെ തുടച്ചു മാറ്റുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments