ബച്ചന്‍ കുടുംബത്തിലെ കാര്യങ്ങള്‍ എന്നും പൊടിപ്പും തൊങ്ങലും കൂട്ടി വിളമ്പുന്ന മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ചര്‍ച്ച പിറന്നാള്‍ ആഘോഷിക്കാത്ത ജയ ബച്ചനാണ്.
കഴിഞ്ഞ ദിവസം 65 ആം പിറന്നാള്‍ ആയിരുന്ന ജയ ബച്ചന്‍ തന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടന്ന് വച്ചു. ഇത് മരുമകള്‍ ഐശ്വര്യ കാരണമാണെന്നാണ് ബി ടൌന്‍ വാര്‍ത്ത. പിതാവ് മരിച്ച ദുഖത്തില്‍ ഐശ്വര്യ ഇരിക്കുമ്പോള്‍ ആഘോഷം വേണ്ടെന്നാണ് ജയയുടെ തീരുമാനം.
അതുകൊണ്ട്തന്നെ ഡല്‍ഹിയില്‍ മകള്‍ക്കൊപ്പം പുസ്തക വായനയും മറ്റുമായി സാധാരണ നിലയിലായിരുന്നു ജയ ബച്ചന്‍റെ 65ആം പിറന്നാള്‍ ദിനം കടന്നു പോയത്. മകന്‍ അഭിഷേകും ഭര്‍ത്താവ് അമിതാഭും അന്ന് ജയക്കൊപ്പം ഉണ്ടായിരുന്നില്ല
Post Your Comments