
ബോളിവുഡ് സിനിമാ ലോകം പലപ്പോഴും പാരവയ്പുകളുടെ ലോകമാണ്. നടനായാലും നടിയായാലും അതില്‍ വലിയ കൗതുകം ഒന്നുമില്ല. ഇപ്പോഴത്തെ ബോളിവുഡ് നടിമാര്‍ പഴയ ബോളിവുഡ് നടിമാരുടെ സൗഹൃദം കണ്ടുപഠിക്കണമെന്നാണ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ അഭിപ്രായപ്പെടുന്നത്.
മുന്‍കാല നടി ആശ പരേഖിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിനിടെയാണ് സല്‍മാന്‍ ഇപ്പോഴത്തെ ബോളിവുഡ് നടിമാരുടെ സൗഹൃദ രീതിയെക്കുറിച്ച് കുറ്റപ്പെടുത്തിയത്. പഴയകാല നായികമാരായ ആശ, സൈറാ ഹെലന്‍ എന്നിവരെ ഉദ്ദാഹരണമായി പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രസംഗം. ആശ ആന്റിയും സൈറ ആന്റിയും ഹെലന്‍ ആന്റിയുമെല്ലാം ആത്മാര്‍ത്ഥയുള്ള സുഹൃത്തുക്കളാണെന്നും എല്ലാവരും പരസ്പരം അത്രയധികം അടുത്തിടപഴകാറുണ്ടെന്നും സല്‍മാന്‍ ഖാന്‍ പുസ്തക പ്രകാശനത്തിനിടെ വിശദീകരിച്ചു.
Post Your Comments