മണിരത്നം ചിത്രം കാട്ര് വെളിയിടെയില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിച്ച് കയ്യടി നേടുകയാണ് മലയാളത്തിന്‍റെ പ്രിയ നടി കെപിഎസി ലളിത. ചിത്രത്തില്‍ ‘അച്ചാമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കെപിഎസി ലളിത നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴിലേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിലെ പഴയ ചില സംവിധായകരോടൊപ്പം ജോലി ചെയ്യുന്ന അതേ അനുഭവമാണ് മണിരത്നത്തിനോടൊപ്പം വര്‍ക്ക് ചെയ്യുന്നതെന്നും അദ്ദേഹത്തിന്‍റെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഇന്നും ഒരു പുതുമുഖമാണെന്നും കെപിഎസി ലളിത പ്രതികരിച്ചു.
ചിത്രീകരണ സമയത്ത് വിശപ്പും ദാഹവും ഒന്നും അദ്ദേഹത്തിന് വിഷയമല്ല. എന്നാല്‍ മറ്റുള്ളവര്‍ കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. ‘അമ്മ ഞാന്‍ മറന്നുപോയാലും വിശപ്പ് തോന്നുമ്പോള്‍ നിങ്ങള്‍ പറയാന്‍ മടിക്കരുതേ’ എന്ന് എന്നോട് പറയാറുണ്ട്. കെപിഎസി ലളിത പറയുന്നു.
കാര്‍ത്തിയുമായി സംഭാഷണരംഗങ്ങളില്ല. എന്നാലും കോമ്പിനേഷന്‍ സീന്‍ ഉണ്ട്. അത് നിങ്ങള്‍ക്ക് സിനിമ കണ്ടാല്‍ മനസ്സിലാകും. നല്ല പയ്യനാണ് കാര്‍ത്തി. ഇടവേളകളില്‍ വന്ന് സംസാരിക്കുകയും കുശലം ചോദിക്കുകയുമൊക്കെ ചെയ്യും. അഭിമുഖത്തിനിടെ കെപിഎസി ലളിത വിശദീകരിച്ചു.
കടപ്പാട്;മാതൃഭൂമി ഡോട്ട്‌കോം
Post Your Comments