CinemaNEWS

ബോളിവുഡിന്‍റെ സാന്നിദ്ധ്യമറിയിച്ച് ആമി

കമല്‍-മഞ്ജു വാര്യര്‍ ടീമിന്‍റെ ആമി അണിയറയില്‍ ഒരുങ്ങുമ്പോള്‍ ചിത്രത്തിന് വരികള്‍ രചിക്കുന്നത് ബോളിവുഡ് ഗാനരചയിതാവും ഓസ്കാര്‍ ജേതാവുമായ ഗുല്‍സാറാണ്. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കാണ് ഗുല്‍സാര്‍ വരികളെഴുതുന്നത്, ഗുല്‍സാര്‍ എഴുതുന്ന വരികള്‍ക്ക് ഈണം പകരുന്നത് ഉസ്താദ് സക്കീര്‍ ഹുസൈന്‍റെ സഹോദരന്‍ തൗഫീക്ക് ഖുറേഷിയാണ്. ചിത്രത്തിലെ മാറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് റഫീക്ക് അഹമ്മദും- എം ജയചന്ദ്രനും ചേര്‍ന്നാണ്. മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രം തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് പുരോഗമിക്കുന്നു.

shortlink

Post Your Comments


Back to top button